Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Data Collection

വനഭൂമിയിലെ ജനവാസകേന്ദ്രങ്ങള്‍: വിവരശേഖരണത്തിന് വനംവകുപ്പ്

കോ​​ഴി​​ക്കോ​​ട്: സം​​സ്ഥാ​​ന​​ത്ത് വ​​ന​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​തും എ​​ന്നാ​​ല്‍, നി​​ല​​വി​​ല്‍ ജ​​ന​​വാ​​സ​​മേ​​ഖ​​ല​​ക​​ളാ​​യി മാ​​റി​​യ​​തു​​മാ​​യ സ്ഥ​​ല​​ങ്ങ​​ള്‍ ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള ഭൂ​​മി​​യെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​നു വ​​നം​​വ​​കു​​പ്പ്. ഇ​​തി​​നാ​​യി ഫീ​​ല്‍ഡ്ത​​ല പ​​രി​​ശോ​​ധ​​ന​​ക​​ള്‍ ന​​ട​​ത്താ​​ന്‍ എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും ക​​മ്മി​​റ്റി​​ക​​ള്‍ രൂ​​പ​​വ​​ത്ക​​രി​​ച്ചു.

ജ​​ന​​വാ​​സ​​മേ​​ഖ​​ല​​യാ​​യ​​തി​​നാ​​ല്‍ ഇ​​നി വ​​ന​​മാ​​യി പു​​നഃ​​സ്ഥാ​​പി​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത പ്ര​​ദേ​​ശ​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ച്ച് റി​​പ്പോ​​ര്‍ട്ട് ന​​ല്‍ക​​ണ​​മെ​​ന്നും ക​​മ്മി​​റ്റി​​ക​​ള്‍ക്ക് നി​​ര്‍ദേ​​ശ​​മു​​ണ്ട്.

വ​​ന​​സം​​ര​​ക്ഷ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വ​​ന്‍ (സം​​ര​​ക്ഷ​​ണ്‍ ഏ​​വം സം​​വ​​ര്‍ധ​​ന്‍ ) ച​​ട്ട​​ങ്ങ​​ള്‍, 2023-ലെ ​​റൂ​​ള്‍ 16(1) അ​​നു​​സ​​രി​​ച്ച് കേ​​ന്ദ്ര സ​​ര്‍ക്കാ​​ര്‍ ന​​ല്‍കി​​യ നി​​ര്‍ദേ​​ശ​​പ്ര​​കാ​​ശ​​മാ​​ണ് വ​​നം​​വ​​കു​​പ്പി​​ന്‍റെ ന​​ട​​പ​​ടി. സം​​സ്ഥാ​​ന​​ത്തെ വ​​ന​​ഭൂ​​മി​​യു​​ടെ ഏ​​കീ​​കൃ​​ത റി​​ക്കാ​​ര്‍ഡ് ത​​യാ​​റാ​​ക്കു​​ന്ന​​തി​​നാ​​ണ് ഫീ​​ല്‍ഡ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​തെ​​ന്നു വ​​നം​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്നു. പ്ര​​ധാ​​ന​​മാ​​യും ആ​​റു വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​ണ് ക​​മ്മി​​റ്റി​​ക​​ള്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക.

സ്വ​​കാ​​ര്യ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള കാ​​വു​​ക​​ള്‍, വ​​ന​​മെ​​ന്ന് തോ​​ന്നി​​പ്പി​​ക്കാ​​വു​​ന്ന മ​​റ്റു പ്ര​​ദേ​​ശ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യു​​ടെ വി​​വ​​ര​​ശേ​​ഖ​​ര​​ണം, 1977നു ​​മു​​ന്‍പു മു​​ത​​ല്‍ ആ​​ളു​​ക​​ള്‍ കൈ​​വ​​ശം വ​​ച്ചു​​വ​​രു​​ന്ന ഭൂ​​മി സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ള്‍, 1980നു ​​മു​​ന്‍പ് മു​​ത​​ല്‍ വ​​നേ​​ത​​ര ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഭൂ​​മി സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ള്‍ എ​​ന്നി​​വ​​യും ക​​മ്മി​​റ്റി​​ക​​ള്‍ ശേ​​ഖ​​രി​​ക്ക​​ണം.

സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ന്‍ വ​​ന​​ഭൂ​​മി​​യു​​ടെ​​യും ഏ​​കീ​​കൃ​​ത റി​​ക്കാ​​ര്‍ഡ് ത​​യാ​​റാ​​ക്കു​​ന്ന​​തി​​നാ​​യി രൂ​​പ​​വ​​ത്ക​​രി​​ച്ച വി​​ദ​​ഗ്ധ സ​​മി​​തി​​ക്കാ​​ണു ഫീ​​ല്‍ഡ് ക​​മ്മി​​റ്റി​​ക​​ള്‍ ഒ​​രു മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ റി​​പ്പോ​​ര്‍ട്ട് ന​​ല്‍കേ​​ണ്ട​​ത്.

ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചെ​​യ​​ര്‍പേ​​ഴ്‌​​സ​​ണാ​​യ സ​​മി​​തി​​യി​​ല്‍ ജി​​ല്ല​​യി​​ലെ സീ​​നി​​യ​​ര്‍ ഡി​​വി​​ഷ​​ണ​​ല്‍ ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ര്‍ മെ​​മ്പ​​ര്‍ ക​​ണ്‍വീ​​ന​​റാ​​യി പ്ര​​വ​​ര്‍ത്തി​​ക്കും ജി​​ല്ല​​യി​​ലെ മ​​റ്റ് ഡി​​വി​​ഷ​​ണ​​ല്‍ ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ര്‍മാ​​ര്‍, ജി​​ല്ലാ സര്‍വേ സൂ​​പ്ര​​ണ്ട്, പ​​ഞ്ചാ​​യ​​ത്ത് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ര്‍, ജി​​ല്ലാ ലോ ​​ഓ​​ഫീ​​സ​​ര്‍, ജി​​ല്ലാ അ​​ഗ്രി​​ക​​ള്‍ച്ച​​ര്‍ ഓ​​ഫീ​​സ​​ര്‍ എ​​ന്നി​​വ​​രാ​​ണ് ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ള്‍.

വ​​ന്‍ (സം​​ര​​ക്ഷ​​ന്‍ ഏ​​വം സം​​വ​​ര്‍ധ​​ന്‍) ച​​ട്ട​​ങ്ങ​​ള്‍, ഇ​​ന്ത്യ​​യി​​ലെ വ​​ന​​ഭൂ​​മി സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നും സു​​സ്ഥി​​ര​​വി​​ക​​സ​​ന​​ത്തി​​നും വേ​​ണ്ടി കേ​​ന്ദ്ര പ​​രി​​സ്ഥി​​തി- വ​​നം-​​കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന മ​​ന്ത്രാ​​ല​​യം ന​​ട​​പ്പാ​​ക്കി​​യ നി​​യ​​മ​​ങ്ങ​​ളാ​​ണി​​വ. ഏ​​റ്റ​​വും പു​​തി​​യ വന്‍ (സം​​ര​​ക്ഷ​​ന്‍ ഏ​​വം സം​​വ​​ര്‍ധ​​ന്‍) ഭേ​​ദ​​ഗ​​തി ച​​ട്ട​​ങ്ങ​​ള്‍ പ്ര​​കാ​​രം 40 ഹെ​​ക്ട​​റി​​ല്‍ കൂ​​ടു​​ത​​ല്‍ വ​​ന​​ഭൂ​​മി ഉ​​ള്‍പ്പെ​​ടു​​ന്ന പ​​ദ്ധ​​തി​​ക​​ള്‍ക്കു ഡി​​വി​​ഷ​​ണ​​ല്‍ ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​റു​​ടെ പ​​രി​​ശോ​​ധ​​ന​​യ്ക്ക് പു​​റ​​മേ ഉ​​യ​​ര്‍ന്ന റാ​​ങ്കി​​ലു​​ള്ള ഫോ​​റ​​സ്റ്റ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ഫീ​​ല്‍ഡ് പ​​രി​​ശോ​​ധ​​ന​​യും നി​​ര്‍ബ​​ന്ധ​​മാ​​ണ്. വ​​ന​​ഭൂ​​മി വ​​നേ​​ത​​ര ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് നി​​യ​​ന്ത്രി​​ക്കു​​ക​​യെ​​ന്ന​​തും ച​​ട്ട​​ങ്ങ​​ളു​​ടെ ല​​ക്ഷ്യ​​മാ​​ണ്.

വ​​ന്‍ സം​​ര​​ക്ഷ​​ണ്‍ ഏ​​വം സം​​വ​​ര്‍ധ​​ന്‍ ച​​ട്ട​​ങ്ങ​​ളി​​ലെ റൂ​​ള്‍ 16 (1) പ​​രാ​​മ​​ര്‍ശി​​ക്കു​​ന്ന​​ത് വ​​നം നി​​യ​​മ​​ങ്ങ​​ള്‍ ലം​​ഘി​​ക്കു​​ന്ന വ്യ​​ക്തി​​ക​​ള്‍ക്കെ​​തി​​രേ കോ​​ട​​തി​​യി​​ല്‍ കേ​​സ് ഫ​​യ​​ല്‍ ചെ​​യ്യാ​​നു​​ള്ള അ​​ധി​​കാ​​ര​​ത്തെ​​ക്കു​​റി​​ച്ചാ​​ണ്. വ​​ന​​നി​​യ​​മ​​ങ്ങ​​ള്‍ ലം​​ഘി​​ച്ചു​​വെ​​ന്നു പ്രാ​​ഥ​​മി​​ക​​മാ​​യി ക​​ണ്ടെ​​ത്തി​​യാ​​ല്‍, കേ​​ന്ദ്ര സ​​ര്‍ക്കാ​​ര്‍ വി​​ജ്ഞാ​​പ​​നം വ​​ഴി ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്ക് (ക​​ണ്‍സ​​ര്‍വേ​​റ്റ​​ര്‍ ഓ​​ഫ് ഫോ​​റ​​സ്റ്റ് റാ​​ങ്കി​​ല്‍ കു​​റ​​യാ​​ത്ത ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്ക്) പ്ര​​തി​​ക​​ള്‍ക്കതിരേ കോ​​ട​​തി​​യി​​ല്‍ പ​​രാ​​തി ന​​ല്‍കാം.

കോ​​ട​​തി​​യി​​ല്‍ പ​​രാ​​തി ഫ​​യ​​ല്‍ ചെ​​യ്യു​​ന്ന​​തി​​നു മു​​ന്‍പാ​​യി, കു​​റ്റാ​​രോ​​പി​​ത​​രാ​​യ വ്യ​​ക്തി​​ക​​ള്‍ക്കോ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്കോ ത​​ങ്ങ​​ളു​​ടെ ഭാ​​ഗം വി​​ശ​​ദീ​​ക​​രി​​ക്കാ​​ന്‍ അ​​വ​​സ​​രം ന​​ല്‍ക​​ണം. ഇ​​തി​​നാ​​യി കു​​റ​​ഞ്ഞ​​ത് 60 ദി​​വ​​സ​​ത്തെ രേ​​ഖാ​​മൂ​​ല​​മു​​ള്ള നോ​​ട്ടീ​​സ് ന​​ല്‍ക​​ണം.

കോ​​ട​​തി​​യി​​ല്‍ പ​​രാ​​തി ന​​ല്‍കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ രേ​​ഖ​​ക​​ളും ക​​ണ​​ക്കു​​ക​​ളും ഹാ​​ജ​​രാ​​ക്കാ​​ന്‍ സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രി​​നോ​​ടോ മ​​റ്റ് ഉ​​ദ്യോ​​ഗ​​സ്ഥ​​രോ​​ടോ ചു​​മ​​ത​​ല​​യു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ന് നി​​ര്‍ദേ​​ശി​​ക്കാ​​നും ക​​ഴി​​യും.

Latest News

Corehub Up